യുവതിയെ കൊലപ്പെടുത്തി വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു; 22കാരന്‍ അറസ്റ്റില്‍

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

മാന്‍ഹട്ടന്‍: യുവതിയെ കൊലപ്പെടുത്തി സ്റ്റോറേജ് കണ്ടയ്‌നറിനുള്ളില്‍ ഒളിപ്പിച്ച 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മാന്‍ഹട്ടണിലെ 35 കാരിയായ നിസാ വാല്‍ക്കോട്ടിന്റെ മൃതദേഹമാണ് വെയ്‌സ്റ്റ് ബിന്നിലുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിറയെ ഒടിവുകളും ചതവുകളുമായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.

കോലപാതകത്തില്‍ നിസയുടെ ബന്ധുകൂടിയായ 22 കാരന്‍ ഖാലിദ് ബാരോയാണ് അറസ്റ്റിലായത്. ബാരോ നിസയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരാഴ്ചയോളം വീട്ടില്‍ സൂക്ഷിച്ചു. അതിനു ശേഷം ബ്രോങ്ക്സിലെ നടപ്പാതക്കരികിലെ വലിയ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.

publive-image

ഫെബ്രുവരി 16 മുതല്‍ നിസാ വാല്‍കോട്ടിനെ കാണാനില്ലായിരുന്നു. നിസയ്ക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്. യുവതിക്കായി ബന്ധുക്കള്‍ എല്ലായിടത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ മകനെ താന്‍ ബന്ധുവായ ബാരോയുടെ സംരക്ഷണയില്‍ ഏല്‍പ്പിക്കുകയാണെന്ന് വ്യക്തമാക്കുന്ന ഒരു ടെക്സ്റ്റ് മെസേജ് നിസയുടെ ഫോണില്‍ നിന്ന് മകന് ലഭിച്ചു. മെസേജ് അമ്മ അയച്ചതാണെന്ന് മകന്‍ കരുതുകയും ചെയ്തു.

ഇതിനു ശേഷം പല തവണയായി നിസയുടെ എടിഎം കാര്‍ഡ് ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് യാദൃശ്ചികമായി നിസയുടെ ഫോണ്‍ ബാരോയുടെ കയ്യിലുണ്ടെന്ന് ബന്ധുക്കള്‍ക്ക് അറിവ് ലഭിച്ചു. ഇതോടെ എല്ലാവര്‍ക്കും സംശയം തോന്നിയെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. ബന്ധുക്കള്‍ പോലീസില്‍ അറിയിച്ചതോടെയാണ് ബാരോ വീട്ടില്‍ സൂക്ഷിച്ചിരുന്ന നിസയുടെ മൃതദേഹം വേസ്റ്റ്ബിന്നില്‍ ഉപോക്ഷിച്ചത്.

publive-image

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് ഇയാള്‍ അറസ്റ്റിലായത്. എന്തിനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. ഞായറാഴ്ച ബാരോയെ ജാമ്യമില്ലാതെ തടവിലാക്കാന്‍ ജഡ്ജി ജെയിംസ് ബര്‍ക്ക് ഉത്തരവിട്ടു. രണ്ടാംതരം കൊലപാതകത്തിനും മനുഷ്യശരീരം മറച്ചുവെച്ചതിനും മൂന്ന് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisment