/sathyam/media/post_attachments/jXEoUJn80LwYSow3lmoX.jpg)
കീവ്: ബെലാറസില്‍ നടക്കുന്ന റഷ്യ-യുക്രൈന്‍ ചര്‍ച്ച അവസാന ഘട്ടത്തിലേക്കെന്ന് റിപ്പോര്‍ട്ട്. സമ്പൂര്‍ണ സേനാപിന്മാറ്റം യുക്രൈന്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവുമാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്കി ചർച്ചയ്ക്കു മുൻപ് തന്നെ അറിയിച്ചിരുന്നു.
അതിനിടെ, റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ അമേരിക്ക നിർദ്ദേശിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരോടും മടങ്ങിയെത്താൻ നിർദ്ദേശം നൽകി. ബെലാറസിലെ യു എസ് അംബസി അടയ്ക്കുകയും ചെയ്തു.
യുക്രൈനില്‍ റഷ്യന്‍ സൈന്യം നടത്തുന്ന പ്രകോപനരഹിതവും നീതീകരിക്കാനാവാത്തതുമായ ആക്രമണം ഉയര്‍ത്തുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ കാരണമാണ് തങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
യുക്രെയ്ന്‍ തലസ്ഥാനം കീവിൽനിന്നു മാറാന്‍ ജനങ്ങള്‍ക്ക് റഷ്യന്‍ സേനയുടെ നിര്‍ദേശം. നഗരത്തിന് പുറത്തേക്ക് സുരക്ഷിത പാത നല്‍കാമെന്നും റഷ്യന്‍ സൈന്യം അറിയിച്ചു.