യുക്രൈന് മാനുഷിക സഹായം ഉറപ്പാക്കും, എല്ലാ കക്ഷികളും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം! സമാധാനം പുലരണമെന്ന് യുഎന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ന്യുയോര്‍ക്ക്: എല്ലാ കക്ഷികളും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും, സമാധാനം പുലരണമെന്നും യുഎന്‍. റഷ്യ-യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് യുഎന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ മാനുഷിക സഹായങ്ങളും യുക്രൈന് ഉറപ്പാക്കുമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യോഗത്തില്‍ പറഞ്ഞു.

Advertisment

നയതന്ത്രവും ചര്‍ച്ചകളുമാണ് പുലരേണ്ടത്. സംഘര്‍ഷത്തിലേക്ക് കടക്കുന്നത് പൗരന്മാരുടെ മരണത്തിലാണ് കലാശിക്കുന്നത്. പട്ടാളക്കാര്‍ മടങ്ങിപ്പോകണം. ശാശ്വതമായ പരിഹരമെന്നത് സമാധാനം പാലിക്കപ്പെടുന്നതിലൂടെ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Advertisment