മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയുടെ മകന്‍ സെയിന്‍ നദെല്ല അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

വാഷിങ്ടൻ: മൈക്രോസോഫ്റ്റ് കമ്പനി സിഇഒയും ഇന്ത്യക്കാരനുമായ സത്യ നദെല്ലയുടെ മകൻ സെയിൻ നദെല്ല (26) അന്തരിച്ചു. തിങ്കളാഴ്‌ച രാവിലെയാണ് മകൻ മരിച്ചതെന്നു കമ്പനിയിലെ സ്റ്റാഫിനു അയച്ച ഇമെയിൽ സന്ദേശത്തിൽ നാദെല്ല അറിയിച്ചു. സെറിബ്രൽ പാൾസിക്കു ചികിത്സയിലായിരുന്നു സെയിൻ.

Advertisment

54-കാരനായ സത്യ നദെല്ല 2014ല്‍ മൈക്രോസോഫ്റ്റിന്റെ സിഇഒ ആയതിന് ശേഷം കമ്പനി ഭിന്നശേഷിക്കാര്‍ക്ക് പിന്തുണ നല്‍കുന്ന മികച്ച ഉത്പന്നങ്ങള്‍ രൂപകല്‍പന ചെയ്തിരുന്നു. സെയിനെ വളർത്തിയതിലുള്ള അനുഭവങ്ങളിൽ നിന്നാണ് സത്യ അത്തരം ഉത്പന്നങ്ങൾ നിർമിക്കാൻ ആരംഭിച്ചത്.

സത്യ നദെല്ലയും ഭാര്യ അനുപമയും സെയിനെ ചികിത്സിച്ച ചിൽഡ്രൻസ് ആശുപത്രിക്ക് 15 മില്യൺ സംഭാവനയായി നൽകിയിരുന്നു. ‘സെയ്‌നിന്റെ സംഗീതത്തിലുള്ള അഭിരുചി, തിളങ്ങുന്ന പുഞ്ചിരി, കുടുംബത്തിനോടുള്ള സ്‌നേഹം, എന്നിവയിലൂടെ അദ്ദേഹമെന്നും ഓര്‍മിക്കപ്പെടുമെന്ന്’ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ സി.ഇ.ഒ ജെഫ് സ്പെറിങ് അഭിപ്രായപ്പെട്ടു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

Advertisment