"അമ്മേ, ഞാൻ യുക്രെയ്നിലാണ്. ഞാൻ ഭയപ്പെടുന്നു''! കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമ്മയ്ക്ക് റഷ്യന്‍ സൈനികന്‍ അയച്ച സന്ദേശം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ന്യൂയോർക്ക്: താൻ ഭയപ്പെടുന്നുവെന്നും തന്റെ സൈന്യം സിവിലിയൻമാരെപ്പോലും ലക്ഷ്യമിടുന്നുവെന്നും വ്യക്തമാക്കി കൊല്ലപ്പെടുന്നതിന് മുമ്പ് ഒരു റഷ്യന്‍ സൈനികന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്ക് കത്തയച്ചിരുന്നതായി യു.എന്നിലെ യുക്രെയ്ൻ അംബാസഡർ സെർജി കിസ്ലിത്സ പറഞ്ഞു. യുഎൻ ജനറൽ അസംബ്ലി സെഷനിൽ സെർജി കിസ്ലിത്സ ആ സന്ദേശം വായിച്ചു. കൊല്ലപ്പെട്ട സൈനികന്റെ ഫോണിൽ നിന്നാണ് സന്ദേശങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

"അമ്മേ, ഞാൻ യുക്രെയ്നിലാണ്. ഇവിടെ ഒരു യഥാർത്ഥ യുദ്ധം നടക്കുന്നുണ്ട്. ഞാൻ ഭയപ്പെടുന്നു. ഞങ്ങൾ എല്ലാ നഗരങ്ങളിലും ഒരുമിച്ചു ബോംബെറിയുന്നു, സാധാരണക്കാരെപ്പോലും ലക്ഷ്യം വച്ചാണ് ഞങ്ങൾ ബോംബെറിയുന്നത്. അവർ ഞങ്ങളെ ഫാസിസ്റ്റുകൾ എന്ന് വിളിക്കുന്നു, അമ്മേ ഇത് വളരെ ബുദ്ധിമുട്ടാണ്," എന്നാണ് സന്ദേശത്തില്‍ പറയുന്നതെന്ന് സെർജി കിസ്ലിത്സ പറഞ്ഞു.

കൊല്ലപ്പെടുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് അയച്ച് സന്ദേശമാണിത്. ഈ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ഇതിലൂടെ മനസിലാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment