/sathyam/media/post_attachments/29N2lr443nao5Te5N9BT.jpg)
ബഖ്മാച്ച്: വടക്കൻ യുക്രൈനിലെ ബഖ്മാച്ചിലെ തെരുവുകളിൽ ഒരു റഷ്യൻ ടാങ്ക് നിരായുധനായി തടയാന്‍ ശ്രമിക്കുന്ന യുക്രൈന്‍ പൗരന്റെ വീഡിയോ വൈറലാണ്. യുക്രൈന്‍ വിദേശകാര്യമന്ത്രാലയമാണ് ഈ ദൃശ്യം പുറത്തുവിട്ടത്.
ടാങ്കില്‍ കൈകള്‍വെച്ച് പിന്നോട്ടു തള്ളാനാണ് അദ്ദേഹത്തിന്റെ ശ്രമം. എന്നാല്‍ ടാങ്ക് മുന്നോട്ടുനീങ്ങുന്നതിന് അനുസരിച്ച് അദ്ദേഹം പിന്നോട്ടു നീങ്ങുന്നതും കാണാം. ഇദ്ദേഹത്തിന്റെ ഈ കഠിന പരിശ്രമം കണ്ട് പ്രദേശവാസികള്‍ ഓടിയെത്തുന്നതും, തുടര്‍ന്ന് ഇയാള്‍ റോഡിന് നടുവില്‍ മുട്ടുകുത്തി വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം.
റഷ്യൻ അധിനിവേശത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച ബഖ്മാച്ച് പട്ടണത്തിലൂടെ കടന്നുപോകുന്ന റഷ്യൻ വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ടാങ്ക്.