'ആര്‍ക്കും തകര്‍ക്കാനാവില്ല, പോരാടും, വിജയിക്കും'! ഉറച്ച നിലപാടില്‍ സെലെന്‍സ്‌കി; കൈയടിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: ആര്‍ക്കും തങ്ങളെ തകര്‍ക്കാനാവില്ലെന്നും റഷ്യയ്‌ക്കെതിരേയുള്ള പോരാട്ടം തുടരുമെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. യുറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിലായിരുന്നു സെലൻസ്കി വികാരാധീനനായത്.

Advertisment

നാടിനും സ്വാതന്ത്യത്തിനും വേണ്ടിയാണ് പോരാടുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണിതെന്നും സെലെന്‍സ്‌കി പറഞ്ഞു. ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് പാർലമെന്റ് സെലൻസ്കിയുടെ പ്രസംഗത്തിന് പിന്തുണ നൽകിയത്.

റഷ്യയുമായുള്ള യുദ്ധത്തില്‍ ഞങ്ങള്‍ക്കൊപ്പമാണെന്ന് യുറോപ്യന്‍ രാജ്യങ്ങള്‍ തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment