ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/zjN1lkJ9zXr7qGRx5z3M.jpg)
കീവ്: ഖര്‍കീവിലെ സ്വാതന്ത്ര്യചത്വരത്തിലെ മിസൈലാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നും 35 പേർക്കു പരിക്കേറ്റെന്നും യുക്രൈന്‍. റഷ്യയുടെ കൂടുതല്‍ സൈനികസന്നാഹം കീവ് നഗരത്തോട് അടുക്കുകയാണ്. പോരാട്ടം തുടരുമെന്ന് യുക്രൈനും വ്യക്തമാക്കി.
Advertisment
അക്രമണത്തില്‍ നിന്ന് റഷ്യ പിന്‍മാറുന്നതിനായി ചൈന ഇടപെടണമെന്ന് യുക്രൈന്‍ ആവശ്യപ്പെട്ടു. കീവിലെ ടിവി ടവര്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ തകര്‍ന്നു. ഇതിനെത്തുടര്‍ന്ന് യുക്രൈനിയന്‍ ചാനലുകള്‍ സംപ്രേക്ഷണം നിര്‍ത്തി. പ്രശ്‌നപരിഹാരത്തിനായി റഷ്യ-യുക്രൈന്‍ രണ്ടാംഘട്ട ചര്‍ച്ച ബുധനാഴ്ച നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us