യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു; 22-കാരന്റെ മരണം സ്‌ട്രോക്ക് മൂലമെന്ന് സൂചന; മരിച്ചത് പഞ്ചാബ് സ്വദേശിയായ ചന്ദന്‍ ജിന്ദാല്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബ് സ്വദേശിയായ ചന്ദന്‍ ജിന്ദാലാണ് (22) മരിച്ചത്. സ്‌ട്രോക്ക് മൂലമാണ് ചന്ദന്‍ മരിച്ചതെന്നാണ് സൂചന. വിന്നിറ്റ്സിയ നാഷണൽ പൈറോഗോവ് മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു.

Advertisment

ഖാർകിവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന നവീൻ ശേഖരപ്പ എന്ന 21 കാരനായ വിദ്യാർത്ഥി ചൊവ്വാഴ്ച ഖാർകിവിൽ ഷെല്ലാക്രമണത്തിൽ മരിച്ചതിന് തൊട്ടുപിന്നാലെയാണ് ചന്ദനും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിശദവിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, ജിന്ദാലിനെ ഇസ്കെമിക് സ്ട്രോക്ക് ബാധിച്ചതിനെത്തുടർന്ന് വിന്നിറ്റ്സിയ (കൈവ്സ്ക സ്ട്രീറ്റ് 68) എമർജൻസി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ മരണം സംഭവിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ പിതാവ് ഇന്ത്യാ ഗവൺമെന്റിന് കത്തെഴുതിയിട്ടുണ്ട്.

Advertisment