റഷ്യ വലിയ വില നല്‍കേണ്ടിവരുമെന്ന് യുക്രൈന്‍ പ്രസിഡന്റ്; സ്വാതന്ത്ര്യം ഒഴികെ തങ്ങള്‍ക്ക് മറ്റൊന്നും നഷ്ടപ്പെടാനില്ല! യുക്രൈന്‍ പുനര്‍നിര്‍മ്മാണത്തിനായി പ്രവര്‍ത്തിക്കുമെന്നും സെലന്‍സ്‌കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: യുക്രൈനിലേക്ക് ആക്രമണം നടത്തുന്നതിന് റഷ്യ കനത്ത വില നല്‍കേണ്ടി വരുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. രാജ്യത്തിനും യുക്രൈന്‍ പൗരന്മാര്‍ക്കും എതിരേ ചെയ്ത ഓരോന്നിനും റഷ്യ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

യുക്രൈന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി താന്‍ പ്രവര്‍ത്തിക്കും. എല്ലാ വീടുകളും തെരുവുകളും നഗരങ്ങളും പൂര്‍വസ്ഥിതിയിലാക്കും. സ്വാതന്ത്ര്യം ഒഴികെ തങ്ങള്‍ക്ക് മറ്റൊന്നും നഷ്ടപ്പെടാനില്ല. അന്താരാഷ്ട്ര സഖ്യകക്ഷികളില്‍നിന്ന് എല്ലാദിവസവും ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment