വിദ്യാര്‍ത്ഥികളെ എപ്പോള്‍ വീട്ടിലെത്തിക്കുമെന്ന് പറയണമെന്ന് റൊമാനിയന്‍ മേയര്‍, എന്തു പറയണമെന്ന് താന്‍ തീരുമാനിക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ! റൊമാനിയന്‍ മേയറുമായി കയര്‍ത്ത് കേന്ദ്രമന്ത്രി-വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും റൊമാനിയ മേയറും തമ്മിൽ വാക്കു തർക്കത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു ദുരിതാശ്വാസ ക്യാമ്പിൽ റെക്കോർഡ് ചെയ്ത വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Advertisment

കേന്ദ്രമന്ത്രി സംസാരിക്കുന്നതിനിടയില്‍ ഇടപെട്ട മേയര്‍, വിദ്യാര്‍ത്ഥികളെ എപ്പോള്‍ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് പറയണമെന്നും, അവര്‍ക്ക് അഭയവും ഭക്ഷണവും നല്‍കുന്നത് താനാണെന്നും സിന്ധ്യയോട് പറഞ്ഞു. "ഞാൻ എന്ത് സംസാരിക്കണമെന്ന് ഞാൻ തീരുമാനിക്കും", എന്നായിരുന്നു അതിന് കേന്ദ്രമന്ത്രിയുടെ മറുപടി.  റൊമാനിയന്‍ അധികൃതര്‍ക്ക് സിന്ധ്യ നന്ദി അറിയിച്ചു.

മേയറുടെ വാക്കുകൾ കേട്ട് ചില ഇന്ത്യൻ വിദ്യാർത്ഥികൾ കൈയടിക്കുന്നത് വീഡിയോയിൽ കാണാം. ദുരിതാശ്വാസ ക്യാമ്പിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു സിന്ധ്യ, ഒഴിപ്പിക്കൽ നടപടികളെക്കുറിച്ച് അവരോട് സംസാരിക്കുകയായിരുന്നു.

ഈ വീഡിയോ കോണ്‍ഗ്രസും ഏറ്റെടുത്തു. ഈ അഭിനേതാക്കളെ തിരികെ വിളിച്ച് പ്രൊഫഷണലുകളെ അയക്കണമെന്ന് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് യുദ്ധഭൂമിയാണ്, തിയേറ്ററല്ലെന്നും കോണ്‍ഗ്രസ് പരിഹസിച്ചു.

Advertisment