പുടിന്റെ തലയെടുത്താൽ ഏഴരക്കോടി സമ്മാനം : പ്രഖ്യാപനവുമായി റഷ്യൻ കോടീശ്വരൻ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കാലിഫോർണിയ: ഉക്രൈന്‍ അധിനിവേശം നടത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ തലയ്ക്ക് പത്തു ലക്ഷം ഡോളര്‍, അതായത് 7.59 കോടി രൂപ ഇനാം പ്രഖ്യാപിച്ച് റഷ്യന്‍ കോടീശ്വരന്‍ രംഗത്തെത്തി. പുടിനെ യുദ്ധക്കുറ്റവാളിയായി പരിഗണിച്ച് അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Advertisment

അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ നിക്ഷേപകനായ അലക്‌സ് കൊനാനിഖിന്‍ ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ പ്രഖ്യാപനം നടത്തിയത്. പുടിന്റെ ചിത്രം ഉൾപ്പെടുത്തി, അദ്ദേഹത്തെ ജീവനോടെയോ കൊലപ്പെടുത്തിയോ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന പോസ്റ്ററിനൊപ്പം ഇനാം തുക പ്രഖ്യാപിച്ചാണ് ക്രിപ്റ്റോ നിക്ഷേപകൻ ആദ്യം ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.

എന്നാല്‍, മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് അപ്രത്യക്ഷമായി. അതിന് പിന്നാലെ, പോസ്റ്റര്‍ ചേർക്കാതെ അതേ വാചകങ്ങള്‍ ആവര്‍ത്തിച്ച് വീണ്ടും അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തു. തന്റെ മുൻപത്തെ പോസ്റ്റ് ഫേസ്ബുക്ക് നിരോധിച്ചതായും, ആ നീക്കം ശരിയായിരുന്നോ എന്നും ചോദിച്ചുകൊണ്ടാണ് അദ്ദേഹം പുടിന്റെ തലയ്ക്ക് വിലയിടുന്ന കുറിപ്പ് വീണ്ടും ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

Advertisment