ഒരാഴ്ചയ്ക്കിടെ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയ്ക്കു നേരെ മൂന്നു തവണ വധശ്രമം ഉണ്ടായെന്ന് റിപ്പോർട്ട്! കൊലപാതക ശ്രമങ്ങളെ അതിജീവിച്ചുവെന്ന്‌ സെലെൻസ്കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ച് ഒരാഴ്ചയ്ക്കിടെ യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കിയ്ക്കു നേരെ മൂന്നു തവണ വധശ്രമം ഉണ്ടായെന്ന് റിപ്പോർട്ട്. യുക്രെയ്ൻ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ഇത് പരാജയപ്പെട്ടതെന്നുമാണ് യുകെ മാധ്യമമായ ‘ദി ടൈംസ്’ റിപ്പോർട്ടു ചെയ്തത്.

Advertisment

യുദ്ധം ആരംഭിച്ച ശേഷം റഷ്യ തനിക്ക് നേരെ കഴിഞ്ഞയാഴ്ച നടത്തിയ മൂന്ന് കൊലപാതക ശ്രമങ്ങളെ അതിജീവിച്ചുവെന്ന് സെലെൻസ്കിയും പറഞ്ഞു. മുന്‍ കെജിബി ഉദ്യോഗസ്ഥനായ വ്ളാദിമിര്‍ പുടിന്‍ സെലെന്‍സ്കിയെ വധിക്കാനായി പ്രത്യേക സംഘത്തെ അയച്ചെന്ന് നേരത്തെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisment