പീസോചിനില്‍ കുടുങ്ങിക്കിടക്കുന്ന 298 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുമെന്ന് എംബസി; ബസ് അയച്ചു! യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശീയരെ പുറത്തെത്തിക്കാന്‍ എല്ലാ ഇടപെടലും നടത്തുമെന്ന് റഷ്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: ഹര്‍കിവിലെ പിസോച്ചിനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഉടന്‍ ഒഴിപ്പിക്കും. കുടുങ്ങിക്കിടക്കുന്ന 298 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുമെന്ന് എംബസി അറിയിച്ചു. ഇതിനായി പീസോചിനിലേക്ക് ബസ് പുറപ്പെട്ടതായും യുക്രൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വിദ്യാര്‍ത്ഥികളോട് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും മുന്‍കരുതലുകള്‍ എടുക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment

യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശീയരെ പുറത്തെത്തിക്കാന്‍ എല്ലാ ഇടപെടലും നടത്തുമെന്ന് റഷ്യ വ്യക്തമാക്കി. ജനങ്ങളെ പുറത്തേക്കെത്തിക്കുന്നുണ്ടെന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും മറ്റ് വിദേശ പൗരന്മാര്‍ക്കുമായി ബെല്‍ഗറോഡ് മേഖലയില്‍ ബസുകള്‍ കാത്തിരിക്കുകയാണെന്നും ഐക്യരാഷ്ട്ര സഭയിലെ റഷ്യന്‍ പ്രതിനിധി വാസിലി നബെന്‍സിയ പറഞ്ഞു.

Advertisment