എല്ലാം ആസൂത്രണം ചെയ്തതുപോലെ! റഷ്യക്കെതിരായ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം യുദ്ധപ്രഖ്യാപനത്തിന് സമാനമെന്ന് പുടിന്‍; 'നോ ഫ്‌ളൈ സോണ്‍' പ്രഖ്യാപിച്ചാല്‍ ഉണ്ടാകുന്നത് കടുത്ത പ്രത്യാഘാതങ്ങളെന്നും മുന്നറിയിപ്പ്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മോസ്‌കോ: യുക്രൈന്‍ അധിനിവേശം തങ്ങള്‍ ആസൂത്രണം ചെയ്തത് പോലെ തന്നെയാണ് നടക്കുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. റഷ്യക്കെതിരായ പശ്ചാത്ത്യ രാജ്യങ്ങളുടെ ഉപരോധം യുദ്ധ പ്രഖ്യാപനത്തിന് സമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. 'നോ ഫ്‌ളൈ സോണ്‍' പ്രഖ്യാപിച്ചാല്‍ യൂറോപ്പിന് മാത്രമല്ല, ലോകമെമ്പാടും ഭീമാകാരവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment