/sathyam/media/post_attachments/k3bJ6b7pO9SJhF7WhvP9.jpg)
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലാണെന്ന് പെന്റഗണിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കുടലിലാണ് അര്‍ബുദം ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. 69-കാരനായ പുടിന്‍ പാർക്കിൻസൺസ് രോഗബാധിതനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പുടിന്റെ മുഖം വീര്‍ത്തിരിക്കുന്നത് കീമോതെറാപ്പി മൂലമെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. താന്‍ ഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് പുടിന്‍ യുക്രൈന്‍ ആക്രമിക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുടിന്‍ ചിരിച്ചുകൊണ്ടുള്ള ഏതാനും ചിത്രങ്ങള്‍ മാത്രമാണ് അടുത്തിടെ പുറത്തുവന്നിട്ടുള്ളതെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.