/sathyam/media/post_attachments/RxmMQTFQKtSVBP7VF0oO.jpg)
കീവ്: യുക്രൈനിലെ കീവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർത്ഥി ഹർജോത് സിങ്ങിനെ ഇന്ന് ഇന്ത്യയിൽ തിരികെ എത്തിക്കും. കേന്ദ്ര മന്ത്രി വി കെ സിങ്ങിനൊപ്പമാകും ഹർജോത് തിരികെ നാട്ടിലേക്ക് എത്തുക. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞയാഴ്ചയാണ് ഹർജ്യോതിന് വെടിയേറ്റത്. കീവിൽ നിന്ന് മെട്രോ കയറാൻ യുക്രൈന്‍ അധികൃതർ അനുമതി നൽകാതിരുന്നതിനെ തുടർന്ന് ടാക്സിയിൽ യാത്ര ചെയ്തു. യാത്ര ചെയ്യുന്നതിനിടെ ആക്രമികളുടെ വെടിയേൽക്കുകയായിരുന്നു.