ഒരിക്കല്‍ പോലും തോക്ക് ഉപയോഗിച്ചിട്ടില്ലാത്തവര്‍ക്ക് യുദ്ധത്തില്‍ പരിശീലനം; ക്രാഷ് കോഴ്‌സുമായി യുക്രൈന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: തോക്ക് എങ്ങനെ പിടിക്കണമെന്ന് പോലും അറിയാത്ത വ്യക്തിയായിരുന്നു യുക്രൈന്‍ സ്വദേശിയായ ആന്‍ഡ്രി സെന്‍കിവ്. തന്നെ പോലുള്ള 30 പുരുഷന്മാരോടൊപ്പം തോക്ക് എങ്ങനെ ഉപയോഗിക്കണമെന്നതടക്കമുള്ള ക്രാഷ് കോഴ്‌സിലാണ് ഈ 27-കാരന്‍. ആയുധങ്ങള്‍ ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് യുദ്ധപരിശീലനത്തില്‍ ക്രാഷ് കോഴ്‌സ് നല്‍കുകയാണ് യുക്രൈന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Advertisment

"ഞാൻ തയ്യാറല്ല, പക്ഷേ ഞാൻ അത് ചെയ്യും" എന്നായിരുന്നു യുദ്ധം ചെയ്യാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് സെന്‍കിവിന്റെ മറുപടി. പടിഞ്ഞാറൻ നഗരമായ ലിവിവിലാണ് പരിശീലനം നടന്നത്. പരിശീലനം നടക്കുന്ന കെട്ടിടം വാരിയേഴ്‌സ് ഹൗസ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

അതിന്റെ ചുവരുകളിൽ 2014 ൽ കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യൻ പിന്തുണയുള്ള വിഘടനവാദികളോട് പോരാടിയ യുക്രൈനിയൻ സൈനികരുടെ ഛായാചിത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നു. അഗ്നിശമന സേനാംഗമായ ഡെന്നിസ് കോഹട്ടാണ് പരിശീലകന്‍. ഡോൺബാസ് മേഖലയിൽ ലെ പോരാട്ടത്തില്‍ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹം.

Advertisment