/sathyam/media/post_attachments/EYc9ONdd63m8gJrTrrgZ.jpg)
ബീജിങ്: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ചൈന. റഷ്യയുമായുള്ള തങ്ങളുടെ സൗഹൃദം ശക്തമാമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ചൈന-റഷ്യ ബന്ധത്തെ 'ലോകത്തിലെ ഏറ്റവും നിര്‍ണായകമായ ഉഭയകക്ഷി ബന്ധം' എന്നാണ് വാങ് വിശേഷിപ്പിച്ചത്.
റഷ്യയും യുക്രൈനും തമ്മിലുള്ള ഭാവി സമാധാന ചര്‍ച്ചകള്‍ക്ക് ചൈന മധ്യസ്ഥത വഹിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ നേരത്തെ പറഞ്ഞിരുന്നു.