സമാധാനം പുലരുമോ? യുക്രൈന്‍-റഷ്യ മൂന്നാംഘട്ട ചര്‍ച്ച ബെലാറുസില്‍ പുരോഗമിക്കുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നതിനിടയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാംഘട്ട സമാധാന ചര്‍ച്ച തിങ്കളാഴ്ച ബെലാറുസില്‍ ആരംഭിച്ചു. ഫെബ്രുവരി 28ന് നടന്ന ഒന്നാംവട്ട ചർച്ചയും മാർച്ച് 4ന് നടന്ന രണ്ടാംവട്ട ചർച്ചയും ബെലാറൂസില്‍ വച്ചാണ് നടന്നത്.

Advertisment

അടുത്ത വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും യുക്രെനിയൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തമ്മിലും ചർച്ച നടത്തും. തുര്‍ക്കിയിലെ അന്താലിയയില്‍ വച്ചാകും ചര്‍ച്ച.

റഷ്യന്‍ ഫെഡറേഷനുമായുള്ള മൂന്നാം ചര്‍ച്ചകള്‍ ഇന്ന് നടക്കുമെന്നും ചര്‍ച്ചകള്‍ക്കായുള്ള പ്രതിനിധി സംഘത്തില്‍ മാറ്റമില്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുടെ ഉപദേശകന്‍ മിഖായിലോ പോഡോലിയാക് ട്വീറ്റ് ചെയ്തിരുന്നു.

അതേ സമയം, യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും യുക്രൈന് നൽകണമെന്ന് നാറ്റോ രാജ്യങ്ങളോട് യുക്രൈൻ പ്രസിഡന്റ് വ്യോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു. യുക്രൈന് സുരക്ഷ നൽകാൻ ഇനിയെത്ര മരണം വേണ്ടിവരുമെന്നും നാറ്റോ രാജ്യങ്ങളോട് സെലെൻസ്കി ചോദിച്ചു.

Advertisment