പുള്ളിപ്പുലിയും കരിമ്പുലിയും മക്കളെ പോലെ! അവരെ ഉപേക്ഷിച്ച് യുക്രൈന്‍ വിടില്ലെന്ന് ഇന്ത്യന്‍ ഡോക്ടര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: താന്‍ ഓമനിച്ച് വളര്‍ത്തിയ പുള്ളിപ്പുലിയെയും കരിമ്പുലിയെയും വിട്ട് യുക്രൈനില്‍ നിന്ന് വരില്ലെന്ന് ഇന്ത്യന്‍ ഡോക്ടര്‍. ആന്ധ്രാ സ്വദേശി ഗിരികുമാര്‍ (40) പാട്ടില്‍ വളര്‍ത്തുമൃഗങ്ങളായ കരിമ്പുലിക്കും ജാഗ്വറിനുമൊപ്പം ഡോണ്‍ബാസ് മേഖലയിലെ സെവെറോഡോനെറ്റ്സ്‌കിലെ വീടിന്റെ ബേസ്‌മെന്റിലാണ് താമസം.

Advertisment

ഇവിടം അത്ര സുരക്ഷിതമല്ലാന്ന് വ്യക്തമായിട്ടും പ്രിയ പുലികളെ ഉപേക്ഷിച്ച് വരാൻ ഡോക്ടർ തയാറല്ല. ‘അത് രണ്ടും എന്റെ കുട്ടികളാണ്. എന്റെ വീട്ടുകാർ അവയെ ഉപേക്ഷിച്ച് തിരിച്ച് വരാൻ പറയുന്നുണ്ട്. എന്നാൽ എന്റെ അവസാനശ്വാസം വരെ ഞാൻ അവയ്ക്കൊപ്പം നിൽക്കും.’ ഡോക്ടർ പറയുന്നു.

2007യിലാണ് മെഡിക്കൽ പഠനത്തിനായി ഗിരികുമാര്‍ യുക്രെയ്നിലേക്ക് പോയത്. പിന്നീട് ഡോൺബാസിൽ സ്ഥിരതാമസമാക്കി. പിന്നീട് അദ്ദേഹം പ്രാദേശിക സർക്കാർ ആശുപത്രിയിൽ ഡോക്ടറായി ജോലിയിൽ പ്രവേശിപ്പിച്ചു. തന്റെ വളര്‍ത്തുമൃഗങ്ങളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

Advertisment