/sathyam/media/post_attachments/3ZtwkZtbIVmPJQR4G69D.jpg)
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ വാങ്ങലുമായി ബന്ധപ്പെട്ട് അമേരിക്ക അഡ്‌വേഴ്‌സറീസ് ത്രൂ സാങ്ഷൻസ് ആക്‌ട് (സിഎഎടിഎസ്‌എ) പ്രകാരം ഇന്ത്യയ്‌ക്കെതിരായ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ അത് ഏറ്റവും വലിയ വിഡ്ഢിത്തമായിരിക്കുമെന്ന് യുഎസ് സെനറ്റര്‍ ടെഡ് ക്രൂസ്.
"ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയ്‌ക്കെതിരെ സിഎഎടിഎസ്‌എ ഉപരോധം ഏർപ്പെടുത്താൻ ബൈഡൻ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് അസാധാരണമായ വിഡ്ഢിത്തമാണെന്ന് ഞാൻ കരുതുന്നു", സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയുടെ ഹിയറിംഗിൽ ടെഡ് ക്രൂസ് വ്യക്തമാക്കി.
ബൈഡൻ ഭരണത്തിന് കീഴിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായതായും അദ്ദേഹം അഭിപ്രായപ്പെട്ടു. "നിരവധി മേഖലകളിൽ ഇന്ത്യ ഒരു നിർണായക സഖ്യകക്ഷിയാണ്. യുഎസ്-ഇന്ത്യ സഖ്യം അടുത്ത കാലത്തായി വിശാലവും ആഴമേറിയതുമാണ്. എന്നാൽ ബൈഡൻ ഭരണത്തിന് കീഴിൽ അത് പിന്നോട്ട് പോയി," ക്രൂസ് പറഞ്ഞു.
ഐക്യരാഷ്ട്രസഭയില്‍ പൊതുസഭയിലെ വോട്ടെടുപ്പില്‍ വിട്ടുനിന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രമല്ല. യുഎഇയും വോട്ടെടുപ്പില്‍ വിട്ടുനിന്നു. യു.എ.ഇയും അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us