/sathyam/media/post_attachments/BJksoJFxYk7lDEpWDY8H.jpg)
കീവ്: റഷ്യക്കെതിരെ പോരാടുന്നതിന് യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നത് ഇരുപതിനായിരത്തോളം വിദേശികളെന്ന് റിപ്പോര്‍ട്ട്. 'ദ കീവ് ഇന്‍ഡിപെന്‍ഡന്റ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദേശ പൗരന്മാർക്ക് ആവശ്യമെങ്കിൽ യുക്രൈന്‍ പൗരത്വത്തിനായി അപേക്ഷിക്കാമെന്നും യുക്രൈന്‍ ആഭ്യന്തര സഹമന്ത്രിയെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
⚡️Foreign volunteers will be able to obtain Ukrainian citizenship if they want to, First Deputy Interior Minister Yevhen Yenin said on March 9.
— The Kyiv Independent (@KyivIndependent) March 9, 2022
Twenty thousand foreign volunteers have joined Ukrainian forces to fight Russia since March 6.
ഫെബ്രുവരി 27 ന്, യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഒരു 'അന്താരാഷ്ട്ര ബ്രിഗേഡ്' രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം, ജപ്പാനും ഇന്ത്യയുമുൾപ്പെടെ വിവിധ രാജ്യങ്ങളിലെ പൗരന്മാർ യുക്രൈനിനായി പോരാടാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us