യുക്രൈനിനെ ലക്ഷ്യമാക്കി റഷ്യയുടെ കൂറ്റന്‍ സൈനിക വാഹനവ്യൂഹം; അതിശൈത്യത്തില്‍ വാഹനത്തിനുള്ളില്‍ സൈനികര്‍ക്ക് അതിജീവിക്കാനാകില്ലെന്ന് വിദഗ്ധര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: യുക്രൈനിനെ ലക്ഷ്യമാക്കി 40 മൈല്‍ നീളത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം എത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റഷ്യന്‍ സൈന്യത്തിന് വിചാരിച്ച വേഗത്തില്‍ എത്താന്‍ സാധിക്കുന്നില്ലെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Advertisment

എന്നാല്‍ വരും ദിവസങ്ങളില്‍ യുക്രൈനില്‍ താപനില കുറയുമെന്നതിനാല്‍ കൂറ്റന്‍ വാഹനവ്യൂഹത്തിലെ സൈനികര്‍ തണുപ്പിനെ അതിജീവിക്കാന്‍ സാധിക്കാതെ മരവിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബാൾട്ടിക് സെക്യൂരിറ്റി ഫൗണ്ടേഷനിലെ മുതിർന്ന പ്രതിരോധ വിദഗ്ധൻ ഗ്ലെൻ ഗ്രാന്റ് പറയുന്നത്.

കടുത്ത ശൈത്യത്തില്‍ ഹനങ്ങളുടെ എഞ്ചിൻ പ്രവർത്തിക്കാതിരിക്കുന്നതോടെ തണുത്തുറഞ്ഞ് സൈനികർക്ക് മരണം സംഭവിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ ഇത് സംഭവിക്കാതിരിക്കാന്‍ സൈനികര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി കാടുകളില്‍ പ്രവേശിച്ച് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കിഴക്കൻ യൂറോപ്പ് ഉടൻ തന്നെ ആഴ്ചയുടെ മധ്യത്തോടെ തണുപ്പിന്റെ പിടിയിലാകും. ഈ സമയത്ത് താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കീവിലും മറ്റ് പ്രദേശങ്ങളിലും ഇപ്പോൾ തന്നെ മൈനസ് 10 ഡിഗ്രി സെൽഷ്യസ് അനുഭവപ്പെടുന്നുണ്ട്.

Advertisment