റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ മുസ്ലിം പള്ളി തകർന്നതായി യുക്രൈന്‍; പള്ളിയിലുണ്ടായിരുന്നത് എണ്‍പതോളം പേര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ മുസ്ലിം പള്ളി തകർന്നതായി യുക്രൈന്‍. പള്ളിയില്‍ എണ്‍പതോളം പേര്‍ അഭയംതേടിയിരുന്നതായും യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം പറയുന്നു. തുറമുഖ നഗരമായ മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്.

Advertisment

മരിയൊപോള്‍ നഗരത്തില്‍ അശയവിനിമയ സംവിധാനത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടെന്നം അപകടത്തിനിരയായവരുടെ അടുത്തേക്ക് എത്തിച്ചേരാന്‍ വഴികളില്ലെന്നും എംബസി വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisment