ദക്ഷിണ കൊറിയയില്‍ വീണ്ടും കൊവിഡ് വ്യാപനം; തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത് മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക്! 6 ദിവസത്തിനുള്ളിൽ 6,000 കിടക്കകളുള്ള ആശുപത്രി നിർമ്മിക്കാന്‍ ചൈന-വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

സോള്‍: ഒരു ഇടവേളയ്ക്കു ശേഷം ദക്ഷിണ കൊറിയയില്‍ വീണ്ടും കൊവിഡ് വ്യാപനം. 3,09,790 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ദക്ഷിണ കൊറിയയില്‍ മൂന്ന് ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment

അതേസമയം, കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതിനെത്തുടർന്ന് ചൈനയിലെ ജിലിൻ നഗരത്തിൽ 6 ദിവസത്തിനുള്ളിൽ 6,000 കിടക്കകളുള്ള ആശുപത്രി നിർമ്മിക്കാന്‍ ശ്രമം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മാർച്ച് 12 വരെ ഈ മേഖലയിൽ മൂന്ന് താൽക്കാലിക ആശുപത്രികൾ ഇതിനകം നിർമ്മിച്ചിട്ടുണ്ടെന്നും ന്യൂസ് ഏജൻസി സിൻഹുവ റിപ്പോര്‍ട്ട് ചെയ്തു.

Advertisment