റഷ്യന്‍ ചാനലില്‍ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി എത്തിയ ജീവനക്കാരിയെ കാണാതായി; ദുരൂഹത നീക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മോസ്‌കോ: റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചാനൽ വൺ ചാനലിൽ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതിനിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി എത്തിയ ജീവനക്കാരിയെ കാണാതായതായി റിപ്പോര്‍ട്ട്.

Advertisment

യുദ്ധവിരുദ്ധ പ്ലക്കാർഡുമായെത്തിയ യുവതിയെ സംഭവത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. എന്നാൽ പിന്നീട് യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്ന് മനുഷ്യാവകാശ സംഘടനയായ ഓവിഡി -ഇൻഫോ പറയുന്നു.

മറീന ഒവ്സ്യനിക്കോവ എന്ന യുവതിയെയാണ് കാണാതായത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഒവ്സ്യനിക്കോവയെ അഭിനന്ദിച്ചു യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Advertisment