ആക്രമണം ശക്തമാക്കി റഷ്യ; നിപ്രോ വിമാനത്താവളം തകര്‍ത്തു; മരിയുപോളില്‍ കുടുങ്ങിക്കിടക്കുന്നത് മൂന്നര ലക്ഷത്തോളം പേര്‍; കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ; യുക്രൈനില്‍ ഓരോനിമിഷവും ഒരുകുട്ടിവീതം അഭയാര്‍ഥിയാകുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: യുക്രൈനിലെ നിപ്രോ മേഖലയിലെ പ്രധാന വിമാനത്താവളത്തില്‍ റഷ്യന്‍ ആക്രമണത്തില്‍ വന്‍ നാശനഷ്ടം. റണ്‍വേയ്ക്കും ടെര്‍മിനല്‍ കെട്ടിടത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇപ്പോഴും മൂന്നര ലക്ഷത്തോളം ആളുകൾ തെക്കുകിഴക്കൻ നഗരമായ മരിയുപോളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും യുക്രൈന്‍ അറിയിച്ചു.

Advertisment

സാധ്യമായിട്ടില്ലെന്നും മരിയുപോൾ മേയർ അറിയിച്ചു. സുരക്ഷാ ഇടനാഴി ഒരുക്കി ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം കഴിഞ്ഞ ദിവസങ്ങളിൽ പരാജയപ്പെട്ടിരുന്നു. പടിഞ്ഞാറൻ കീവിൽ ഇന്നു രാവിലെയുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി യുക്രൈന്‍ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

റഷ്യന്‍ ഷെല്ലാക്രമണം രൂക്ഷമായതോടെ കീവില്‍ 35 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തും. ചൊവ്വാഴ്ച രാത്രി 8 മുതല്‍ വ്യാഴാഴ്ച രാവിലെ 7 വരെയായിരിക്കും കര്‍ഫ്യൂ എന്ന് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്‌കോ അറിയിച്ചു.

സംഘര്‍ഷത്തില്‍ ഓരോ സെക്കന്റിലും ഒരു കുട്ടി വീതം യുക്രൈനില്‍ അഭയാര്‍ഥിയായി മാറുന്നുണ്ടെന്ന് യുനിസെഫ് വക്താവ് പറഞ്ഞു. കഴിഞ്ഞ 20 ദിവസത്തിനിടെ പ്രതിദിനം 70,000-ന് മുകളില്‍ കുട്ടികള്‍ അഭയാര്‍ഥികളായി മാറിയെന്നും യുനിസെഫ് ഓര്‍മിപ്പിച്ചു.

റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ മൂന്ന് ദശലക്ഷത്തിലധികം ആളുകള്‍ അഭയാര്‍ഥികളായി മാറിയിട്ടുണ്ടെന്നും ഇതില്‍ 1.4 ദശലക്ഷം കുട്ടികളുണ്ടെന്നും യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment