യുഎസ് പ്രസിഡന്റ് ജോ ബൈഡനും മുതിർന്ന ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തി റഷ്യ; റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മോസ്കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയഡ് ഓസ്റ്റിൻ, സിഐഎ മേധാവി വില്യം ബൻസ്, ദേശീയ സുരക്ഷാ വക്താവ് ജെയ്ക് സള്ളിവൻ എന്നിവരുള്‍പ്പെടെ 13 പേര്‍ക്ക് ഉപരോധം ഏർപ്പെടുത്തി റഷ്യ. റഷ്യൻ ഉദ്യോഗസ്ഥർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഈ നീക്കം.

Advertisment

അതേസമയം, റഷ്യയ്ക്കെതിരെയുള്ള നാലാം ഘട്ട ഉപരോധം യുറോപ്യൻ യൂണിയൻ പുറത്തിറക്കി. റഷ്യയിലേക്കുള്ള ആഭരണങ്ങൾ, കാറുകൾ എന്നിവയുടെ ഇറക്കുമതിയിലാണ് നിരോധനം. കൂടാതെ റഷ്യൻ നിർമിത ഇരുമ്പ് കയറ്റുമതിയിലും റഷ്യയിൽ നിക്ഷേപം നടത്തുന്നതും നിരോധന പട്ടികയിലുണ്ട്.

Advertisment