ഭക്ഷണം വാങ്ങാന്‍ വരി നിന്ന 10 പേരെ റഷ്യ സൈന്യം കൊലപ്പെടുത്തിയെന്ന് യുക്രൈനിലെ യുഎസ് എംബസി; യുദ്ധം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായകോടതി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: റഷ്യ-യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായകോടതി. 'റഷ്യൻ ഫെഡറേഷൻ കേസിൽ അന്തിമവിധി വരുന്നത് വരെ, യുക്രൈനിൽ ഫെബ്രുവരി 24 മുതൽ തുടങ്ങി വരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. യുക്രൈനാണ് കോടതിയെ സമീപിച്ചത്.

Advertisment

അതേസമയം, യുക്രൈനിലെ ചെർണീവിൽ ഭക്ഷണം വാങ്ങാൻ വരി നിന്ന പത്ത് പേരെ റഷ്യൻ സൈന്യം വെടിവച്ച് കൊന്നുവെന്ന് യുക്രൈൻ തലസ്ഥാനമായ കീവിലെ യുഎസ് എംബസി ആരോപിച്ചു. ഇത്തരം കൊടുംക്രൂരതകൾ റഷ്യൻ സൈന്യം ഉടനടി അവസാനിപ്പിച്ചേ മതിയാകൂവെന്നും എംബസി ആവശ്യപ്പെട്ടു.

Advertisment