റഷ്യയെ വഞ്ചിക്കുന്നവരെ തുടച്ചുനീക്കും; കടുത്ത മുന്നറിയിപ്പുമായി പുടിന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മോസ്കോ: റഷ്യയെ വഞ്ചിക്കുന്നവരെ തുടച്ചു നീക്കുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍. റഷ്യയില്‍ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരും മറ്റു രാജ്യങ്ങളെ വിവിധ തരത്തില്‍ സഹായിക്കുന്നവരും റഷ്യയെയാണ് വഞ്ചിക്കുന്നതെന്നും ഇവരെ ഉദ്ദേശിച്ചാണ് പറയുന്നതെന്നും പുടിന്‍ പറഞ്ഞു.

Advertisment

വഞ്ചകരേയും ദേശസ്നേഹികളേയും തിരിച്ചറിയാൻ റഷ്യക്കാർക്ക് സാധിക്കുമെന്നും ചതിക്കുന്നവരെ കടിച്ചുതുപ്പുമെന്നും പുടിന്‍ പറഞ്ഞു. സ്വയം ശുദ്ധീകരണം നടത്തിയാല്‍ മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കൂ, രാജ്യത്തിന്‍റെ ഐക്യത്തിനും സഹവര്‍ത്തിത്വത്തിനും ഇത് അത്യവശ്യമാണ്. ഇത്തരം വെല്ലുവിളികള്‍ അതിനാല്‍ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്.

റഷ്യയെ നശിപ്പിക്കുകയാണു പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമെന്നും കടുത്ത സ്വരത്തിൽ പുടിന്‍ പറഞ്ഞു. റഷ്യൻ ടിവി ചാനലിൽ യുദ്ധവിരുദ്ധ റാലിയുടെ ദൃശ്യങ്ങൾ വന്നതിനു പിന്നാലെയാണ് പുടിന്റെ പ്രസ്താവന.

Advertisment