കിഴക്കന്‍ യുക്രൈനിലെ സ്‌കൂളിലും സാംസ്‌കാരിക കേന്ദ്രത്തിലും റഷ്യന്‍ ആക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: കിഴക്കന്‍ യുക്രൈനിലെ നഗരത്തിൽ വ്യാഴാഴ്ച റഷ്യൻ സൈന്യം ഷെല്ലാക്രമണത്തിൽ 21 പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

Advertisment

വ്യാഴാഴ്ച പുലർച്ചെയാണ് ഖാർകിവ് നഗരത്തിന് പുറത്തുള്ള മെരേഫ പട്ടണത്തിലെ ഒരു സ്‌കൂളിലും സാംസ്‌കാരിക കേന്ദ്രത്തിലും വെടിവയ്പുണ്ടായതെന്ന് അധികൃതർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പരിക്കേറ്റവരിൽ 10 പേരുടെ നില ഗുരുതരമാണെന്നും അവർ പറഞ്ഞു. ബഹുനില കെട്ടിടത്തിന്റെ മധ്യഭാഗത്താണ് ആക്രമണമുണ്ടായതെന്നു അധികൃതർ വ്യക്തമാക്കി.

Advertisment