/sathyam/media/post_attachments/KWgH4ohAYnc2GzOLOkxi.jpg)
പച്ചരോമത്തില്‍ പൊതിഞ്ഞ ഒരു വിചിത്ര പാമ്പിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വടക്കുകിഴക്കൻ തായ്‌ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യയിൽ ടു എന്ന നാട്ടുകാരനാണ് രോമമുള്ള പാമ്പിനെ കണ്ടെത്തിയതെന്ന് വാർത്താ വെബ്‌സൈറ്റ് തായ്ഗർ റിപ്പോർട്ട് ചെയ്യുന്നു.
ഇതുവരെ കണ്ടിട്ടില്ലാത്ത വിചിത്ര ജീവി നാട്ടുകാരില്‍ അത്ഭുതത്തിനൊപ്പം അമ്പരപ്പുമുണ്ടാക്കി. വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ചതുപ്പുനിലത്തിനു സമീപമാണ് ടു ഈ പാമ്പിനെ കണ്ടെത്തുന്നത്. ഉടൻതന്നെ അതിനെയെടുത്ത് ഒരു ജാറിലാക്കി വീട്ടിലേക്ക് കൊണ്ടുവന്നു. ടുവിന്റെ കുടുംബാംഗങ്ങളും ജീവിയെ കണ്ട് ഞെട്ടി.
https://www.facebook.com/waraporn.panyasarn/videos/373361454280927/?t=0
വെള്ളത്തിൽ ജീവിക്കുന്ന പഫ് ഫേസ്ഡ് സ്നേക്ക് എന്ന വിഭാഗത്തിൽ പെടുന്ന പാമ്പിന്റെ പായൽ വളർന്നതാണിതെന്ന് ഉരഗ വിദഗ്ധനായ സാം ചാറ്റ്ഫീൽഡ് വിശദീകരിച്ചു.