റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യമന്ത്രാലയം; കണക്കുകള്‍ പുറത്തുവിട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയുടെ 14,700 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം. 'യുക്രൈനിലെ റഷ്യന്‍ സേനയുടെ മാര്‍ച്ച് 20 വരെയുള്ള നഷ്ടം' എന്ന തലക്കെട്ടോടെ ട്വിറ്ററിലൂടെയാണ് മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്.

Advertisment

റഷ്യയുടെ 1,487 കവചിത വാഹനങ്ങള്‍, 96 വിമാനങ്ങള്‍, 230 പീരങ്കികള്‍, 947 വാഹനങ്ങള്‍ എന്നിവയും തകര്‍ത്തതായി യുക്രൈന്‍ വിദേശമന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Advertisment