/sathyam/media/post_attachments/3VnMAGiXLmNZENgyYZnv.jpg)
മോസ്‌കോ: പഞ്ചസാരയ്ക്കായി റഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജനങ്ങള്‍ ഉന്തും തള്ളും നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. യുക്രൈനുമായുള്ള ഏറ്റുമുട്ടലിനെതുടര്‍ന്ന് വിവിധ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയത് റഷ്യയെ സാരമായി ബാധിച്ചിട്ടുണ്ട്.
രാജ്യത്തെ ചില സ്റ്റോറുകൾ ഉപഭോക്താവിന് 10 കിലോ എന്ന പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയിലെ വാർഷിക പണപ്പെരുപ്പം 2015 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതോടെ പഞ്ചസാരയുടെ വില കുതിച്ചുയർന്നു.
പല സ്റ്റോറുകളിലും പഞ്ചസാര പായ്ക്കറ്റുകള്‍ വാങ്ങാന്‍ ആളുകള്‍ ബഹളം കൂട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ വന്‍ തിരക്കാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അനുഭവപ്പെടുന്നത്.
എന്നാല്‍ പഞ്ചസാര ഉള്‍പ്പെടെ ഒരു ഉത്പന്നങ്ങള്‍ക്കും ക്ഷാമമില്ലെന്നും, ആളുകള്‍ അനാവശ്യമായി പരിഭ്രാന്തരാകുന്നുവെന്നുമാണ് റഷ്യന്‍ അധികൃതര്‍ പറയുന്നത്. എന്നിരുന്നാലും, രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതിക്ക് സർക്കാർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.