യുക്രൈനില്‍ നിന്ന് 2,389 കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയെന്ന് യുഎസ് എംബസി; രക്ഷാപ്രവർത്തനത്തിനിടെ മരിയുപോളിൽ മാരകശേഷിയുള്ള ബോംബിട്ട് റഷ്യ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: യുക്രെെനില്‍ നിന്നും 2,389 കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോയതായി യുഎസ് എംബസി. ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് എന്നിവിടങ്ങളില്‍ നിന്ന് യുക്രൈനിയന്‍ കുട്ടികളെ 'നിയമവിരുദ്ധമായി നീക്കംചെയ്ത്' റഷ്യയിലേക്ക് കൊണ്ടുപോയതായി യുഎസ് എംബസി ആരോപിച്ചു. ഇത് സഹായമല്ല. തട്ടിക്കൊണ്ടുപോകലാണ്', യുഎസ് എംബസ്സി ട്വീറ്റില്‍ പറയുന്നു.

Advertisment

അതേസമയം, മരിയുപോളിൽ റഷ്യ മാരകശേഷിയുള്ള ബോംബിട്ടതായി റിപ്പോര്‍ട്ട്‌. ജനങ്ങളെ രക്ഷിക്കാൻ യുക്രൈന്‍ നീക്കം നടത്തുന്നതിനിടെയാണു മാരക ശേഷിയുള്ള രണ്ട് ബോംബുകൾ പതിച്ചത്. രണ്ടു ലക്ഷത്തോളം പേരാണു നഗരത്തിൽ കുടുങ്ങിക്കിടക്കുന്നത്. തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെയും മൃതദേഹങ്ങൾക്കിടയിലൂടെയും വളരെ ശ്രമകരമായാണു രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ അറിയിച്ചു.

Advertisment