പുടിനുമായി സംസാരിച്ചതിന് ശേഷം റഷ്യയുടെ പ്രതിരോധ മന്ത്രിക്ക് ഹൃദയാഘാതം ഉണ്ടായതായി യുക്രൈൻ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്/മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ചൂടേറിയ സംവാദത്തിന് ശേഷം റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിന് ഹൃദയാഘാതം സംഭവിച്ചതായി യുക്രൈൻ മന്ത്രി ആന്റൺ ഗെരാഷ്‌ചെങ്കോ അവകാശപ്പെട്ടു. യുക്രൈനിലെ സൈനിക നടപടിയുടെ പരാജയത്തിന് പുടിന്‍ ഷോയിഗുവിനെ കുറ്റപ്പെടുത്തിയതായും ഗെരാഷ്‌ചെങ്കോ പറയുന്നു.

Advertisment

യുദ്ധത്തിന്റെ രണ്ടാമത്തെ സൂത്രധാരനെന്ന് വിശ്വസിക്കപ്പെടുന്ന പ്രതിരോധമന്ത്രിയെ മാർച്ച് 11 മുതൽ പൊതുജനമധ്യത്തിൽ കാണാതിരുന്നതിന് കാരണം ഇതുകൊണ്ടാണെന്ന് യുക്രെയ്ൻ മന്ത്രി അവകാശപ്പെട്ടു. പിന്നീടു മാർച്ച് 21നാണ് ഇദ്ദേഹത്തെ ടിവിയിൽ കാണാനായത്. അതേസമയം, ദൃശ്യങ്ങൾ പുതിയതാണോ പഴയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

അദ്ദേഹത്തിന്റെ പെട്ടെന്നുള്ള തിരോധാനം, യുക്രൈനിയൻ നഗരങ്ങളായ ഖാർകിവ്, കൈവ് എന്നിവ പിടിച്ചെടുക്കാത്തതിന് ക്രെംലിൻ അദ്ദേഹത്തെ ശിക്ഷിച്ചുവെന്ന കിംവദന്തികൾക്ക് കാരണമായി.

Advertisment