ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/rgKsCfhpOIu9gCyqqdt0.jpg)
ഇസ്താംബുള്‍: റഷ്യ-യുക്രൈന്‍ ചര്‍ച്ചയില്‍ പുരോഗതി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പു നൽകിയാൽ നാറ്റോയിൽ ചേരില്ലെന്ന് യുക്രൈന്‍ വ്യക്തമാക്കി. കീവ്, ചെർണീവ് എന്നിവിടങ്ങളിൽ ആക്രമണം കുറയ്ക്കുമെന്നു റഷ്യയും ഉറപ്പ് നൽകി.
Advertisment
യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നീക്കമായാണ് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് എര്‍ദുഗാന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയെ കാണുന്നത്. ഏറ്റവും പ്രധാനപ്പെട്ട പുരോഗതി അടയാളപ്പെടുത്തിയ ചര്‍ച്ചയായിരുന്നു ഇതെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസ്ലോഗു പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us