ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/foOKrRi5a5PH8z3bNASD.jpg)
കീവ്: തലസ്ഥാന നഗരമായ കീവിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി യുക്രൈന്‍. കീവിനോട് ചേര്‍ന്നുള്ള ചില പ്രധാനപ്പെട്ട മേഖലകളില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ യുക്രൈന്‍ ആഭ്യന്തര സഹമന്ത്രി ഹന്ന മല്യരാണ് കീവിന്റെ നിയന്ത്രണം റഷ്യയില്‍ നിന്ന് തിരിച്ചുപിടിച്ചതായി അവകാശപ്പെട്ടത്.
Advertisment
ഇര്‍പിന്‍, ബുച്ച, ഗോസ്‌ടോമല്‍ എന്നീ നഗരങ്ങളും വീണ്ടെടുത്തതായി മല്യര്‍ പറഞ്ഞു. അതേസമയം, യുക്രൈനിന്റെ കിഴക്ക്, തെക്ക് മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us