തെരുവില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍, കൈകള്‍ പിറകോട്ട് കെട്ടിയിട്ട നിലയില്‍, തലയില്‍ വെടിയേറ്റ പാടുകള്‍! ഈ യുക്രൈന്‍ നഗരത്തിലെ കാഴ്ചകള്‍ ഏറെ ഞെട്ടിക്കുന്നത്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ബുച്ച: റോഡരികില്‍ കിടക്കുന്ന മൃതദേഹങ്ങള്‍, പല മൃതദേഹങ്ങളുടെയും കൈകള്‍ പിറകില്‍ കെട്ടിയിട്ട നിലയില്‍...യുക്രൈനിലെ ബുച്ച നഗരത്തിലെ ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ യുദ്ധത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുകയാണ്.

Advertisment

കഴിഞ്ഞയാഴ്ചയാണ് റഷ്യന്‍ സൈന്യം ഈ നഗരത്തില്‍ നിന്ന് പിന്‍വാങ്ങിയത്. 50 പ്രദേശവാസികളെ റഷ്യ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബുച്ചയുടെ ഡെപ്യൂട്ടി മേയർ തരാസ് ഷാപ്രവ്സ്കി പറഞ്ഞു.റഷ്യ ഇവിടെ നിന്ന് പിന്‍വാങ്ങിയതിന് പിന്നാലെയാണ് മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ യുക്രൈന്‍ പുറത്തുവിട്ടത്. ഇതെല്ലാം പ്രകോപനപരമായിരുന്നുവെന്നും, സൈനികര്‍ ബുച്ചയിലെ ആരെയും നേരിട്ട് ആക്രമിച്ചിട്ടില്ലെന്നുമാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്.

തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു ചില മൃതദേഹങ്ങള്‍. അടുത്ത് നിന്നാണ് ഇവരെ വെടിവച്ചതെന്നാണ് അനുമാനം. "ഏത് യുദ്ധത്തിനും സിവിലിയന്മാർക്ക് ഇടപഴകുന്നതിന് ചില നിയമങ്ങളുണ്ട്. തങ്ങൾ ബോധപൂർവ്വം സിവിലിയന്മാരെ കൊല്ലുകയാണെന്ന് റഷ്യക്കാർ തെളിയിച്ചിട്ടുണ്ട്," മേയർ ഫെഡോറുക് പറഞ്ഞു.

Advertisment