കീവ്: ഓരോ ദിവസവും ഏറെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങളാണ് യുക്രൈനില്‍ നിന്ന് പുറത്തുവരുന്നത്. ബുച്ച നഗരത്തിലെ തെരുവില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ യുക്രൈനില്‍ നിന്ന് പുറത്തുവന്ന മറ്റു ചില ചിത്രങ്ങളും കരളലിയിക്കുകയാണ്.
Ukrainian mothers are writing their family contacts on the bodies of their children in case they get killed and the child survives. And Europe is still discussing gas. pic.twitter.com/sK26wnBOWj
— Anastasiia Lapatina (@lapatina_) April 4, 2022
അക്രമണത്തില്‍ തങ്ങളുടെ ജീവന്‍ നഷ്ടമായാല്‍ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ പുറത്ത് പേരും മേല്‍വിലാസവും എഴുതിവയ്ക്കുകയാണ് യുക്രൈനിലെ അമ്മമാര്‍. യുദ്ധത്തിന്റെ ഭീകരതയും ജനങ്ങളുടെ നിസ്സഹായാവസ്ഥയും വെളിപ്പെടുത്തുന്ന ചിത്രങ്ങളാണിവ.
‘എണ്ണയെക്കുറിച്ചു യൂറോപ്പ് ചർച്ച ചെയ്യുമ്പോൾ, യുക്രൈനിലെ അമ്മമാർ കുട്ടികളുടെ ശരീരത്തിൽ കുടുംബ വിവരങ്ങൾ എഴുതിച്ചേർക്കുകയാണ്’ – സ്വതന്ത്ര മാധ്യമപ്രവർത്തക അനസ്തേസിയ ലപാറ്റിന ട്വിറ്ററിൽ കുറിച്ചു.