ബുച്ചയിലെ കൂട്ടക്കൊലയില്‍ റഷ്യയ്‌ക്കെതിരെ നടപടിയുമായി യുഎന്‍ ജനറല്‍ അസംബ്ലി; മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്‌

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ജനീവ: യുക്രൈനിലെ ബുച്ചയില്‍ തെരുവില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ യുക്രൈന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. റഷ്യ നടത്തിയ കൂട്ടക്കുരുതിയാണ് ഇതെന്നായിരുന്നു യുക്രൈനിന്റെ ആരോപണം.

Advertisment

ബുച്ചയിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ റഷ്യയെ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യുഎന്‍ ജനറല്‍ അസംബ്ലി പുറത്താക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

യുഎന്നിന്റെ നടപടിയിൽ നന്ദിയുണ്ടെന്ന് യുക്രൈന്‍ അറിയിച്ചു.‘മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള യുഎന്നിന്റെ വിഭാഗത്തിൽ യുദ്ധക്കുറ്റവാളികൾക്കു സ്ഥാനമില്ല.’–യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വിറ്ററിൽ പറഞ്ഞു.

Advertisment