ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/post_attachments/ZDvmj2CiGHY6DECl46rZ.jpg)
മോസ്‌കോ: യുക്രൈനിലെ സൈനിക നീക്കം സമാധാന ചര്‍ച്ചകള്‍ക്കു വേണ്ടി നിര്‍ത്തില്ലെന്നും, യുക്രൈനുമായി ചര്‍ച്ചകള്‍ തുടരുമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്.
Advertisment
യുക്രൈനിലെ ബുച്ചയിലടക്കം റഷ്യന്‍ സൈനികര്‍ യുദ്ധക്കുറ്റം നടത്തിയതായുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സമാധാനചര്‍ച്ചകള്‍ അട്ടിമറിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചര്‍ച്ചകളില്‍ തീരുമാനം ഉണ്ടാകുന്നുതവരെ സൈനികനടപടികള്‍ നിര്‍ത്തില്ലെന്നാണ് ലാവ്‌റോവിന്റെ പ്രഖ്യാപനം. നേരത്തെ ബലാറസില്‍ സമാധാന ചര്‍ച്ചകള്‍ നടന്നപ്പോള്‍ യുക്രൈനിലെ സൈനിക നീക്കം നിര്‍ത്തിവയ്ക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും, ആ നിലപാട് മാറ്റിയെന്നാണ് ലാവ്‌റോവ് സൂചിപ്പിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us