ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/post_attachments/ZgPFzSaGqR3brJH23yoa.jpg)
ന്യൂയോർക്ക്: ബ്രൂക്ക്‌ലിനിൽ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വെടിവയ്പ്. 13 പേർക്ക് പരിക്കേറ്റു. മുഖംമൂടി ധരിച്ചെത്തിയ ആളാണ് വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ന്യൂയോർക് സമയം രാവിലെ എട്ടരയോടെയാണ് ആക്രമണം നടന്നത്.
Advertisment
സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായും സ്ഫോടനം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ബ്രൂക്ക്‌ലിനിലെ സ്ട്രീറ്റ് 36 സബ്‍വേ സ്റ്റേഷനിലാണു വെടിവയ്പുണ്ടായത്. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us