പുടിന്റെ കൂട്ടുകാരനെ യുക്രൈന്‍ 'പൂട്ടി'! സുഹൃത്തിനെ തിരിച്ചു കിട്ടണമെങ്കില്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കണമെന്ന് സെലെന്‍സ്‌കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ അടുത്ത സുഹൃത്തും ശതകോടീശ്വരനുമായ വിക്ടര്‍ മെദ്വെഡ്ചുക്കിനെ തടവിലാക്കിയതായി യുക്രൈനിന്റെ അവകാശവാദം. 'റഷ്യയുടെ സുഹൃത്തി'നെ തിരിച്ചുലഭിക്കണമെങ്കില്‍ റഷ്യ തടവിലാക്കിയ എല്ലാ യുദ്ധത്തടവുകാരെയും മോചിപ്പിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു.

Advertisment

കൈവിലങ്ങ് ധരിച്ച് നില്‍ക്കുന്ന മെദ്വെഡ്ചുക്കിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. യുക്രൈനിലെ രാഷ്ട്രീയനേതാവായ ഇദ്ദേഹത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ വര്‍ഷം മുതല്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. എന്നാല്‍ യുക്രൈനിലെ റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ഇയാള്‍ രക്ഷപ്പെട്ടതായി യുക്രൈന്‍ ആരോപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് മെദ്വെഡ്ചുക്കിനെ വീണ്ടും പിടികൂടിയതായി യുക്രൈന്‍ പറയുന്നത്.

Advertisment