ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുമോ? 41 ബില്യണ്‍ ഡോളറിന് വാങ്ങാന്‍ തയ്യാറെന്ന് വാഗ്ദാനം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

സാൻ ഫ്രാൻസിസ്കോ: ട്വിറ്റർ വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച് ടെസ്‍ല ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്ക്. 41 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങാന്‍ തയ്യാറാണെന്നാണ് മസ്‌ക് പറയുന്നത്. ഓഹരി ഒന്നിന് 54.20 ഡോളര്‍ നല്‍കുമെന്നാണ് ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം.

Advertisment

ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ അംഗമാകാനില്ലെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മസ്ക് ട്വിറ്ററിന് വില പറഞ്ഞത്. കമ്പനി ചെയർമാൻ ബ്രറ്റ് ടെയ്‌ലറിന് അയച്ച കത്തിലാണ് ഇലോൺ മസ്ക് ഇക്കാര്യം അറിയിച്ചത്. . മികച്ച വില തന്നെയാണ് താന്‍ നിര്‍ദേശിക്കുന്നത്. തന്റെ ആവശ്യം അംഗീകരിക്കണമെന്നും മസ്‌ക് ട്വിറ്റര്‍ ചെയര്‍മാനോട് ആവശ്യപ്പെട്ടു.

‘ട്വിറ്ററിനെ ഒരു സ്വകാര്യ കമ്പനിയായി മാറ്റേണ്ടതുണ്ട്. എന്റെ ഓഫർ ഏറ്റവും മികച്ചതും അവസാനത്തേതുമാണ്. അത് സ്വീകരിച്ചില്ലെങ്കിൽ, ഒരു ഓഹരിയുടമ എന്ന നിലയിലുള്ള എന്റെ സ്ഥാനം ഞാൻ പുനഃപരിശോധിക്കേണ്ടി വരും.’– മസ്ക് കത്തിൽ പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം കമ്പനിയുടെ 9.2 ശതമാനം ഓഹരി സ്വന്തമാക്കിയിരുന്നു. മസ്കിന്റെ പ്രഖ്യാപനം വന്നതോടെ ട്വിറ്ററിന്റെ ഓഹരിവില 27 ശതമാനമാണു കുതിച്ചത്. മസ്ക് ട്വിറ്ററിന്റെ ഓഹരികൾ സ്വന്തമാക്കിയത് യുഎസിലെ വിപണി നിയമങ്ങൾ ലംഘിച്ചാണെന്ന് പരാതി ഉയർന്നിരുന്നു.

Advertisment