ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ റഷ്യന്‍ സൈന്യം തന്നെയും കുടുംബാംഗങ്ങളെയും പിടികൂടുന്നതിന്റെ വക്കോളമെത്തിയിരുന്നുവെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെലെന്‍സ്‌കിയുടെ വെളിപ്പെടുത്തല്‍.
Advertisment
17 വയസ്സുള്ള മകളേയും ഒന്‍പത് വയസ്സുള്ള മകനേയും വിളിച്ചുണര്‍ത്തി ബോംബാക്രമണം ആരംഭിച്ചിരിക്കുന്നുവെന്ന വിവരം തനിക്കും ഭാര്യയ്ക്കും പറയേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ സൈന്യം പാരച്ചൂട്ടിന്റെ സഹായത്തോടെ കീവിലേക്ക് എത്തിയിരുന്നു. അത്തരം ദൃശ്യങ്ങള്‍ സിനിമകളില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. . സൈനിക നീക്കം ആരംഭിച്ചതിന് പിന്നാലെ താനാണ് റഷ്യയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.