ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update
/sathyam/media/post_attachments/OTmh7NP9o9btT1sC6k3d.jpg)
വാഷിങ്ടൻ: യുഎസ് ടിവി ചാനലായ ടിഎൽസിയിൽ സംപ്രേക്ഷണം ചെയ്ത ‘ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസ്’ എന്ന ടിവി ഷോയിലൂടെ പ്രശസ്തയായ, കൈലിയ പോസി (16)യെ മരിച്ച നിലയിൽ കണ്ടെത്തി. കനേഡിയൻ അതിർത്തിക്കു സമീപം വാഷിങ്ടനിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിൽ ഒരു കാറിലാണ് ബുധനാഴ്ച കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്.
Advertisment
കൈലിയ പോസി ജീവനൊടുക്കിയതാണെന്ന് കുടുംബം അറിയിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കൈലിയയുടെ അമ്മ മാർസി പോസിയാണ് മരണവിവരം സമൂഹമാധ്യമത്തിൽ ആദ്യം പങ്കുവച്ചത്.
‘ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസ്’ എന്ന ടിവി ഷോയിലൂടെ ലോകം മുഴുവൻ ആരാധകരെ നേടിയ കൈലിയ പോസി 2012ൽ, തന്‍റെ അഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി ഷോയിലെ ഒരു എപ്പിസോഡിൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽ ചിരിച്ചുകൊണ്ട് കൈലിയ നിൽക്കുന്ന മീം വൈറലായതോടെ ആഗോളതലത്തിൽ ആരാധകർ ഉണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us