വിനോദസഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കാന്‍ ജപ്പാന്‍; നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ടോക്കിയോ: പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വിദേശ വിനോദസഞ്ചാരികളുടെ ചെറുസംഘങ്ങള്‍ക്കായി ജപ്പാന്‍ ഈ മാസം തന്നെ അതിര്‍ത്തികള്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്. സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ മൂന്ന് കോവിഡ് വാക്‌സിനേഷൻ ഷോട്ടുകൾക്ക് വിധേയരാകുകയും നിശ്ചിത യാത്രാ പദ്ധതിയോടുകൂടിയ ഒരു പാക്കേജ് ടൂറിന്റെ ഭാഗമാകുകയും വേണം.

Advertisment

പരീക്ഷണാടിസ്ഥാനത്തിലാണ് തുടക്കത്തില്‍ ചെറുസംഘങ്ങള്‍ക്ക് മാത്രം പ്രവേശനം നല്‍കുന്നത്. തുടര്‍ന്ന് ഇത് വിപുലീകരിക്കാനാണ് ലക്ഷ്യം. ജൂണ്‍ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ പദ്ധതിയുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisment