/sathyam/media/post_attachments/JEbw6nH75I8EpL0wNmKp.jpg)
അലബാമ: തടവുകാരനൊപ്പം ജയിലിലെ വനിതാ ഓഫീസര്‍ മുങ്ങിയ സംഭവത്തില്‍ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. തടവുകാരനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളറും, ഓഫീസറെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 ഡോളറുമാണ് യുഎസ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.
ഏപ്രിൽ 29നാണ് യുഎസിലെ അലബാമയിൽ ഡിറ്റൻഷൻ സെന്ററിലെ വനിതാ കറക്‌ഷൻ ഓഫിസറായ വിക്കി വൈറ്റ് (56), കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ടു തടവിൽ കഴിയുന്ന കാസി വൈറ്റ് (36) എന്നിവർ ഡിറ്റൻഷൻ സെന്ററിൽനിന്നു കടന്നുകളഞ്ഞത്. കാസിയുടെ മാനസികാരോഗ്യത്തെക്കുറിച്ച് അറിയിക്കുന്നതിനായി കോടതിയിലേക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞാണ് ഇരുവരും പോയത്.
എന്നാല്‍ പിന്നീട് ഇരുവരെയും കണ്ടെത്താനായില്ല. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. 2015ലാണ് കാസി വൈറ്റിനെ 75 വർഷത്തെ തടവുശിക്ഷയ്ക്കു കോടതി വിധിച്ചത്. വിക്കിയുടെ ഭർത്താവ് വർഷങ്ങൾക്കു മുൻപു മരിച്ചിരുന്നു. ഇവർക്ക് മക്കളില്ല. വിക്കിയും, കാസി വൈറ്റും രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയെങ്കിലും, മറ്റു തെളിവുകള്‍ ലഭിച്ചിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us